Sunday, 7 July 2019

എറണാകുളത്ത് ചെരുപ്പ് കടയില്‍ തീപിടുത്തം

എറണാകുളം: കൊച്ചി തോപ്പുംപടിയില്‍ ചെരുപ്പ് കടയില്‍ വന്‍തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെയാണ് മാര്‍സില്‍ എന്ന കടയില്‍ തീപിടുത്തമുണ്ടായത്. ഞായറാഴ്ചയായതിനാല്‍ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവം നടന്നയുടനെ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമനസേനയുടെ ഇടപെടല്‍ മൂലം സമീപ കടകളിലേക്കും തീപടരേണ്ട സാഹചര്യം ഒഴിവായി. തീ പൂര്‍ണമായും അണക്കുന്നതിനായി സംഭവ സ്ഥലത്ത് ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്ന് ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് സ്ഥലത്തെത്തിയ എം എല്‍ എയും അസിസ്റ്റന്റ് കമ്മീഷണറും അറിയിച്ചു.



SHARE THIS

Author:

0 التعليقات: