Monday, 8 July 2019

ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് അക്രമം

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ അക്രമം. ഹൊസങ്കടി അങ്ങാടിപദവിലെ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. 

അക്രമത്തില്‍ പരിക്കേറ്റ ഷറഫുദ്ദീന്‍ തങ്ങളും ഭാര്യയും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാകാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടിവേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 


SHARE THIS

Author:

0 التعليقات: