Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പ ശാല കളനാട് റസിഡന്‍സി ഹാളില്‍ ജൂലൈ 13ന് ശനിയാഴ്ച രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 6.30ന് സമാപിക്കും. 

രാവിലെ 9 മണിക്ക് ഐ.എന്‍.എല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.എസ്.ഫക്രുദ്ധീന്‍ പതാക ഉയര്‍ത്തും. 10 മണിക്ക് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാടിന്റെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. സംഘടന, സംഘാടനം എന്ന വിഷയമവതരിപ്പിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ക്ലാസെടുക്കും. തുടര്‍ന്ന് നേതൃത്വം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെ കുറിച്ച് ഇന്റര്‍നാഷണല്‍ ട്രയിനര്‍ വി.വേണുഗോപാല്‍ ക്ലാസെടുക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം. 2019-20 വര്‍ഷ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ശില്പശാല അവലോകനം നടത്തും. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് 
പ്രൊഫസര്‍ എ.പി.അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്, ശാഖ പ്രസിഡണ്ട്, സെക്രട്ടറിമാര്‍, പോഷക സംഘടന ഭാരവാഹികള്‍, ഐ.എം.സി.സി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.

ത്രിതല പഞ്ചാലത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജീവമാക്കാന്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുമെന്ന് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു.
Leave A Reply