Sunday, 28 July 2019

മത വിജ്ഞാനം ധാര്‍മിക ബോധം വളര്‍ത്തുന്നു: അസീസ് മുസ്ലിയാര്‍

അംഗടിമുഗര്‍: സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം മതവിജ്ഞാനത്തിന്റെ കുറവാണന്നും മതവിജ്ഞാനം സമൂഹത്തില്‍ ധാര്‍മിക ബോധം വളര്‍ത്തുമെന്നും അംഗടിമുഗര്‍ ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ പറഞ്ഞു.

അംഗടിമുഗര്‍ നാട്ടക്കല്‍ മസ്ജിദുല്‍ ഫറജിന്റെ കീഴിലുള്ള മദ്‌റസത്തുല്‍ ഫറജില്‍ പുതുതായി ആരംഭിച്ച സായാഹ്ന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

അനീസ് സഖാഫി നാട്ടക്കല്‍, ഫാറൂഖ് സഖാഫി മുഗു, മഹ്മൂദ് ഖത്തീബ് നഗര്‍, ഹമീദ് നാട്ടക്കല്‍, അബ്ദുല്ല പാറ, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ പാറ, അബ്ദുല്‍ റഹ്മാന്‍ കെ.വി, അലി എന്‍ എ, സത്താര്‍ കെ എച്ച് സംബന്ധിച്ചു

SHARE THIS

Author:

0 التعليقات: