ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പല്‍ എംടി റിയയിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത യു.എ.ഇ യിലെ കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് ഉടമസ്ഥതയിലുള്ള കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. യുഎഇ കമ്ബനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയ ജൂലായ് 14-നാണ് ഇറാന്‍ പിടിച്ചെടുത്തത്.

അതേ സമയം കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഇവരടക്കം രണ്ട് കപ്പലുകളിലായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്. എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാന്‍ പിടിച്ചെടുത്തത്.

യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് എന്ന കമ്പനി വാടകയ്‌ക്കെടുത്തതാണ് ഈ കപ്പല്‍. ഇതിനിടെ സ്റ്റെന ഇംപേരോയിലെ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ കോണ്‍സലുമായി ബന്ധപ്പെടുന്നതിന് അവസരം ലഭിച്ചു. ഇതില്‍ നാല് മലയാളികളുണ്ട്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍