Tuesday, 30 July 2019

ജയ് ശ്രീറാം വിളിക്കാത്തതിനു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തീകൊളുത്തിയ 15 കാരന്‍ മരിച്ചു

ലഖ്നൗ: ജയ് ശ്രീറാം വിളിക്കാത്തതിന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും തീകൊളുത്തുകയും ചെയ്ത 15കാരനായ ഖാലിദ് അന്‍സാരി മരിച്ചു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ഇന്നലെയാണ് സംഭവം. 50 ശതമാനം പൊള്ളലേറ്റ ഖാലിദ് വാരണാസിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരുന്നു. 


തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അത്യന്തം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു.
അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് ഉത്തര്‍പ്രദേശ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്. 

സംഭവത്തില്‍ കുട്ടി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ചന്ദൗലി പൊലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. കുട്ടി ആദ്യം പറഞ്ഞത്, മഹാരാജ്പൂര്‍ ഗ്രാമത്തിലേക്കു പോവുകയായിരുന്ന തന്നെ നാലുപേര്‍ പിടികൂടി വലിച്ചിഴച്ച് തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോവുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അനുസരിക്കാതിരുന്നതോടെ മര്‍ദിച്ച ശേഷം തീവയ്ക്കുകയുമായിരുന്നുവെന്നാണ്.

എന്നാല്‍, മൊഴിയെടുത്ത ഇന്‍സ്പെക്ടറോട് കുട്ടി പറഞ്ഞത്, ബൈക്കിലെത്തിയ നാലുപേര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് തീവയ്ക്കുകയുമായിരുന്നുവെന്നാണെന്നും സന്തോഷ് കുമാര്‍ സിങ് പറയുന്നു. ഹതീജ ഗ്രാമത്തിലേക്ക് കൊണ്ടുപോയാണ് തനിക്കുനേരെ ആക്രമണം നടത്തിയതെന്ന് കുട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുട്ടി പറഞ്ഞ രണ്ടുഗ്രാമങ്ങളും വ്യത്യസ്ത ഭാഗങ്ങളിലാണെന്നാണ് പൊലിസ് പറയുന്നത്.

പൊലിസ് പറയുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. താന്‍ നടന്നുപോകുമ്‌ബോള്‍ നാലുപേര്‍ എത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്നതോടെ ഇവര്‍ തന്റെ കൈകാലുകള്‍ ബന്ധിച്ചു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അക്രമത്തിന് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടിയെ ആദ്യം ചികില്‍സിച്ച ഡോക്ടറും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആരും കുട്ടിയെ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. കുട്ടി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും പൊലിസ് അവകാശപ്പെടുന്നു.



SHARE THIS

Author:

0 التعليقات: