Tuesday, 30 July 2019

ജമ്മു കശ്മീരില്‍ പാക് വെടിവെപ്പ്: ഒരു സൈനികന്‍ മരിച്ചു, തിരിച്ചടിയില്‍ 2 പാക് സൈനികരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യം ഉടനടി ശക്തമായി തിരിച്ചടിച്ചു. ഇതില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളില്‍ പാക് സൈന്യം വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. 

താങ്ധര്‍ സെക്ടറില്‍ ആര്‍ട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം നടക്കുന്നത്.



SHARE THIS

Author:

0 التعليقات: