Wednesday, 31 July 2019

മഹാരാഷ്ട്രയില്‍ രാജിവെച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം രാജിവെച്ച നാല് പ്രതിപക്ഷ എം. എല്‍. എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എന്‍.സി.പി എം.എല്‍.എമാരായ ശിവേന്ദ്ര രാജെ ഭോസ്ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കോളംബ്കര്‍ എന്നിവരും എന്‍.സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് മധുകര്‍ പിച്ചഡ്, എന്‍.സി.പി മഹിളാ വിഭാഗം അധ്യക്ഷയായിരുന്ന ചിത്ര വാഗ് എന്നിവരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

നഗരത്തിലെ ഗര്‍വാരെ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.


SHARE THIS

Author:

0 التعليقات: