Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കട്ടില്‍ അമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 

സിപിഎം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്.

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ പവിത്രന്‍, ഫല്‍ഗുനന്‍, കെ പി രഘു, സനല്‍പ്രസാദ്, പി കെ ദിനേശന്‍, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി വി അശേകന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്പുപാര കൊണ്ട് തലക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്. 


20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍. 

Leave A Reply