യൂനിവേഴ്സിറ്റി കോളജ് സംഘര്‍ഷം: കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജലീല്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ജലീല്‍.

സംഘര്‍ഷവുമായി ബന്ധപ്പെട്ടല്ല ഗവര്‍ണറെ കണ്ടതെങ്കിലും യൂനിവേഴ്സിറ്റി വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നതായി മന്ത്രി പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ തന്നോട് റിപ്പോര്‍ട്ട് തേടിയിട്ടില്ല. വൈസ് ചാന്‍സലറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനും നടപടി സ്വീകരിക്കാനും കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലംമാറ്റി. ചില അധ്യാപകരേയും സ്ഥലംമാറ്റേണ്ടിവരുംമെന്നും കെ ടി ജലീല്‍ പറഞ്ഞു.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍