കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കാസര്‍കോട് : അരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍. കാസര്‍കോട് ആദൂരിലെ മിര്‍ഷാദിനെ (28)യാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ.എ തോമസ്, ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍, എസ് ഐമാരായ വിബിന്‍ദാസ്, എസ് പ്രേംകുമാര്‍, ജോസഫ് സാജന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. 


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍