Saturday, 13 July 2019

ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. അജാസ് എന്നയാളെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 910 ഗ്രാം കഞ്ചാവ് ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടികൂടിയ കഞ്ചാവിന് ഏകദേശം ഏഴു ലക്ഷം രൂപ വിലവരും.


ചെരുപ്പിന്റെ തോല്‍ പൊളിച്ച് പ്രത്യേകം അറയുണ്ടാക്കി ഇതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളെ നാര്‍ക്കോട്ടിക്‌സ് കണ്‍ഗ്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

SHARE THIS

Author:

0 التعليقات: