Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍  വിദ്യഭ്യാസ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചര്‍ച്ച നടന്നു. വ്യത്യസ്ത മത ജാതി സമൂഹങ്ങളിലെ ആളുകള്‍ പ്രയോജനം ലഭ്യമാക്കി മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന  വൈജ്ഞാനിക ജീവകാരുണ്യ പദ്ധതികള്‍ കാന്തപുരം വിശദീകരിച്ചു. വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹികമായ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഐക്യവും ദൃഢമാക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് തങ്ങള്‍ക്ക് കീഴില്‍ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 

ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിയും വികസനവും ഏറ്റവും മെച്ചപ്പെടുത്താനുള്ള വ്യത്യസ്ത പദ്ധതികളാണ് പുതിയ സര്‍ക്കാര്‍ വന്ന ശേഷം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി  ഗഡ്കരി പറഞ്ഞു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവം അവിടത്തെ പൗരര്‍ന്മാരാണ്. ജനസംഖ്യയില്‍  ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമെന്ന നിലയില്‍ മാനുഷിക വിഭവങ്ങളാല്‍ സമൃദ്ധമാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രധാന അസറ്റ് ആയി ഈ മനുഷ്യരുടെ വ്യത്യസ്ത കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത് വിദ്യാഭ്യാസം, രാഷ്ട്ര സുരക്ഷ, വികസനം, ബഹുസ്വരതാ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കാണ്: അദ്ദേഹം പറഞ്ഞു. മര്‍കസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിപുലമായി മനസ്സിലാക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും മന്ത്രി ഗഡ്കരി  പങ്കുവെച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.

ലോക സഭാ സ്പീക്കര്‍ ഒ.എം ബിര്‍ള, കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി വി മുരളീധരന്‍ എന്നിവരുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം ഉപകേന്ദ്രത്തിന്റെ അക്കാദമിക പരിതാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാനും, കേരള സര്‍ക്കാര്‍ മുന്നൂറ് ഏക്കര്‍ ഭൂമി നീക്കി വെച്ച പ്രോജക്ടിനെ ദക്ഷിണേന്ത്യയിലെ പ്രധാന വൈജ്ഞാനിക ഹബ്ബുകളില്‍ ഒന്നായി ഉയര്‍ത്തികൊണ്ടുവരാനും ആവശ്യമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കാന്‍ അദ്ദേഹം മന്ത്രി മുരളീധരനോട് അഭ്യര്‍ത്ഥിച്ചു.  പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.


Leave A Reply