Friday, 26 July 2019

ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായി വാല യെദിയൂരപ്പക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിശ്വാസ വോട്ടെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് യെദിയൂരപ്പക്ക് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിച്ചത്. ഇത് നാലാം തവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ എത്തുന്നത്.

15 എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പി പക്ഷത്തിനൊപ്പം പോയതാണ് സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ നിയമസഭയില്‍ സഖ്യസര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായി. നിലവില്‍ 106 അംഗങ്ങളുടെ പിന്തുണയാണ് നിയമസഭയില്‍ ബി.ജെ.പിക്ക് ഉള്ളത്?. 100 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും കൂടിയുള്ളത്. 15 പേര്‍ വിമത എം.എല്‍.എമാരാണ്.

നിയമസഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 112 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ ദിവസം വിമത എം.എല്‍.എമാരില്‍ മൂന്ന് പേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.



SHARE THIS

Author:

0 التعليقات: