കര്‍ണാടകയില്‍ 14 വിമതരെക്കൂടി അയോഗ്യരാക്കി; വിശ്വാസവോട്ട് തിങ്കളാഴ്ച

ബംഗളൂരു: കര്‍ണാടകയില്‍ പതിനാല് വിമത എംഎല്‍എമാരെ അയോഗ്യരാക്കി. കോണ്‍ഗ്രസിലെ 11പേരെയും ജെഡിഎസിലെ മൂന്ന് പേരെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. തിങ്കളാഴ്ച യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. 


അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി. ഇതോടെ, നിയമസഭയുടെ അംഗബലം 207 ആകും. മൂന്നുപേരെ നേരത്തെ അയോഗ്യരാക്കിയിരുന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍