Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബെംഗളുരു: കര്‍ണാടകടയില്‍ സഖ്യ സര്‍ക്കാറിന്റെ പതനം ഉടനെന്ന് സൂചന നല്‍കി 11 എംഎല്‍എ മാര്‍ രാജിവെച്ചു. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവെച്ചത്. രാജിക്കാര്യം സ്പീക്കര്‍ രമേഷ് കുമാര്‍ സ്ഥിരീകരിച്ചു.

എംഎല്‍എമാര്‍ നിയമസഭാ സെക്രട്ടറിക്കും സ്പീക്കറുടെ പേഴ്സണല്‍ സെക്രട്ടറിക്കുമാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. രാജിസമര്‍പ്പിച്ച എംഎല്‍എമാരുമായി മന്ത്രി ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച് വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍ , ബിസി പാട്ടീല്‍ സൗമ്യ റെഡ്ഡി എന്നിവരാണ് രാജിവെച്ചത്. തന്നെ പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് രാമലിംഗ റെഡ്ഡിയായിരുന്നു.

223 അംഗ നിയമസഭയില്‍ 15എംഎല്‍എമാര്‍ രാജിവെച്ചാല്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃഥ്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ താഴെ വീഴും

അതേ സമയം കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി കെസി വേണുഗോപാലും കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മന്ത്രി ഡികെ ശിവകുമാറും നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് സ്പീക്കറെ കാണാനെത്തിയിരിക്കുന്നത്. അതേ സമയം മന്ത്രി പദവി ലക്ഷ്യമിട്ടുള്ള സമ്മര്‍ദതന്ത്രമാണ് എംഎല്‍എമാരുടേതെന്നും സൂചനകളുണ്ട്
Leave A Reply