Friday, 26 July 2019

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി; ഗവര്‍ണറെ കണ്ട് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബി.ജെ.പി നേതാവ് ബി. എസ് യെദിയൂരപ്പ. ഇന്ന് 12.30 ന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. താന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും അദ്ദേഹം ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് മണിയോടെ രാജ്ഭവനിലെത്തിയ യെദിയൂരപ്പയും ഗവണറുമായുള്ള കൂടിക്കാഴ്ച തുടരുകയാണ്.

കഴിഞ്ഞ ദിവസം സ്പീക്കര്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിരുന്നു. ഇത് ബി.ജെ.പിക്ക് തിരിച്ചടിയായി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.




SHARE THIS

Author:

0 التعليقات: