Friday, 12 July 2019

എം.എല്‍.എമാരുടെ രാജിയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെതല്‍സ്ഥിതി തുടരാന്‍സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി ഉത്തരവിനെ കര്‍ണാടക സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ്. രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടിക്കെതിരെ വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സ്പീക്കറെ വിമര്‍ശിച്ചത്.

അതേസമയം 1974-ലെ ദേഭഗതി അനുസരിച്ച് വേഗത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. എന്നാല്‍ അങ്ങിനെ കരുതുന്നില്ലെന്നായിരുന്നു സിങ്വിയുടെ മറുപടി.

സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്ന് എ.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു. സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ വാദം തുടരുകയാണ്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കകം വിമത എം.എല്‍.എമാരെ സ്പീക്കര്‍ കാണണമെന്നും തീരുമാനം ഇന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാജികാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് സ്പീക്കറും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിമത എം.എല്‍.എമാര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തിരുന്നില്ല.



SHARE THIS

Author:

0 التعليقات: