പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം ജനം തിരിച്ചറിയും; കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍

ബംഗളൂരു:  കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പെട്ടെന്നൊരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നല്‍കി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്ന് സ്പീക്കര്‍ പറഞ്ഞു. വിമത എംഎല്‍എമാരെ അയോഗ്യരാക്കുമോ? എന്ന ചോദ്യത്തിനായിരുന്നു സ്പീക്കറുടെ മറുപടി.

കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി ഇപ്പോള്‍. 15 വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍, രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമാകും ഉണ്ടാകുക.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍