Thursday, 11 July 2019

അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു; പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ മുസ്ലിം ലീഗ് എസ്.പി.ഓഫീസ് മാര്‍ച്ച് 16ന്

കാസര്‍കോട്: കാസര്‍കോട് ചുറ്റു വട്ടത്തും,മധൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് നേരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തി വരുന്ന അക്രമങ്ങളില്‍ നിഷ്‌ക്രിയരായ പോലീസ് നടപടിക്കെതിരെ ജൂലൈ 16ന് കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍എസ്.പി.
ഓഫീസ് മാര്‍ച്ച് നടത്താന്‍ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.

കാസര്‍കോട്ട് അശാന്തി വിതച്ച് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഏറെക്കാലമായി സംഘ് പരിവാര്‍ സംഘടനകള്‍ ശ്രമിച്ച് വരികയാണ്. 
റിയാസ് മൗലവിയുടെ അറുംകൊലയ്ക്ക് ശേഷവും നിരപരാധി കള്‍ക്ക്‌നേരെ ആക്രമവും, ഭീഷണിയും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളും, വാഹനങ്ങളും,തീയിട്ടും എറിഞ്ഞും തകര്‍ത്തും, ആരാധനാലയങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തിയും ഭീകരാന്ത രീക്ഷം തുടരുകയാണ്. കാലപാതകങ്ങളില്‍ ഗൂഡാലോചന പുറത്ത് കൊണ്ട് വരുന്നതിലും, തെളിവുകള്‍ കണ്ടെത്തു ന്നതിലും വീഴ്ച വരുത്തി കേസ് ദുര്‍ബലപ്പെടുത്തുകയാണ് പോലീസ് ചെയ്യുന്നത്.

ഒരു വിഭാഗത്തിന് നേരെ ആസൂത്രിതമായി നിരന്തരം നടത്തി വരുന്ന അക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കാതെ അക്രമികളെ സഹായിക്കുന്ന പോലീസ് നിലപാട് മൂലമാണ് അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

റിയാസ് മൗലവിയുടെ കേസില്‍ ഒന്നാം സാക്ഷിയായ ഹാഷിമിന്റെ സഹോദരന്റെ വീട് അക്രമിച്ചതും, സാബിത്ത് വധ കേസിലെ സാക്ഷികളില്‍പ്പെട്ട മജീദിന്റെ പിതാവിന്റെ വീട് നിര്‍മ്മാണ മര ഉരുപ്പടികള്‍ തീയിട്ട് നശിപ്പിച്ചതും വ്യക്തമായ ഗൂഡാലോചന യുടെ ഭാഗമാണ്. ഇത് ഗൗരവത്തില്‍ കാണാത്ത പോലീസ്‌നടപടി ആശങ്കാ ജനകമാണ്.യോഗം വിലയിരുത്തി. 

എസ്.പി.ഓഫീസ് മാര്‍ച്ച് രാവിലെ 9.30ന് ചൂരിയില്‍ നിന്നും ആരംഭിക്കും പ്രസിഡണ്ട് എ.എം.കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു.




SHARE THIS

Author:

0 التعليقات: