Saturday, 13 July 2019

പേപ്പട്ടിയുടെ കടിയേറ്റ് ആറു പേര്‍ക്ക് പരിക്ക്

കാസര്‍കോട്:  പേപ്പട്ടിയുടെ കടിയേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. മുളിയാര്‍ പഞ്ചായത്തിലെ മുണ്ടക്കൈ മുതല്‍ മജക്കാറ് വരെയുള്ള സ്ഥലങ്ങളിലായിരുന്നു പേപ്പട്ടിയുടെ പരാക്രമം. 

നരിക്കോളിലെ കെ അനില്‍ കുമാര്‍ (32), മുണ്ടക്കൈ ചായിമൂലയിലെ അശോക് കുമാറിന്റെ മകള്‍ നിവേദിത (ഒമ്പത്), മല്ലം കോളങ്കോടിലെ ബാലകൃഷ്ണന്റെ മകന്‍ സി വിജേഷ് (21), മല്ലത്തെ ജാനകി (53), പാത്തനടുക്കത്തെ സുബ്ബണ്ണ നായിക്ക് (65), മജക്കാറിലെ എം ഭാസ്‌കര (55) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



SHARE THIS

Author:

0 التعليقات: