Thursday, 11 July 2019

സിറാജ് സോണ്‍തല സംഗമങ്ങള്‍ തുടങ്ങുന്നു; വെള്ളിയാഴ്ച മൂന്ന് കേന്ദ്രങ്ങളില്‍

കാസര്‍കോട്: ആഗസ്റ്റില്‍ തുടങ്ങുന്ന സിറാജ് പ്രചാരണ ക്യാമ്പയിന്‍ മുന്നോടിയായി ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ സിറാജ് സംഗമങ്ങള്‍ നടക്കുന്നു. വെള്ളിയാഴ്ച മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. കാസര്‍കോട് സുന്നി സെന്ററില്‍ വൈകിട്ട് മൂന്നിന് ജില്ലാ പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. അശ്റഫ് കരിപ്പൊടി, റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തും. അബ്ബാസ് സഖാഫി ചേരൂര്‍ അധ്യക്ഷത വഹിക്കും. 

ബദിയഡുക്ക  സോണ്‍ സംഗമം ബീജന്തടുക്കയില്‍ വൈകിട്ട് മൂന്നിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി  ഉദ്ഘാടനം ചെയ്യും. കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ മൗലവി പടുപ്പ് വിഷയാവതരണം നടത്തും. 

കുമ്പള സോണ്‍ സംഗമം വൈകിട്ട് നാലിന് സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടക്കും. ശാഫി സഅദി മുഗുവിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് സഖാഫി ബായാര്‍, അശ്റഫ് സഅദി ആരിക്കാടി വിഷയാവതരണം നടത്തും.

13ന് മുള്ളേരിയ, 14ന് മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, 18ന് ഉപ്പള, 19ന് ഉദുമ, കാഞ്ഞങ്ങാട് സംഗമങ്ങള്‍ നടക്കും. 

SHARE THIS

Author:

0 التعليقات: