Sunday, 7 July 2019

നുള്ളിപ്പാടിയില്‍ പള്ളിയില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍


കാസര്‍കോട്: നുള്ളിപ്പാടി ജുമുഅത്ത് പള്ളിയില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയിലെ രമേശന്‍ (35) ആണ് അറസ്റ്റിലായത്. 

ഇന്നലെ ഉച്ചയോടെയാണ് സംഭവം. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി രമേശനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 153 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പള്ളി പ്രസിഡണ്ട് അബ്ദുല്‍ഖാദറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.



SHARE THIS

Author:

0 التعليقات: