Thursday, 25 July 2019

പനി ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവം; നടപടികള്‍ ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി

കാസര്‍കോട്: പനി ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് മന്ത്രി കെ കെ ശൈലജ. സഹോദരങ്ങളായ കുട്ടികളുടെ വീടും പരിസരവും നിരീക്ഷിക്കാന്‍ ഡിഎംഒയ്ക്ക് എം,മന്ത്രി നിര്‍ദ്ദേശം നല്‍കി . 

അതേസമയം ഇരുവരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും അവര്‍ സാമ്ബിള്‍ ശേഖരിച്ചതായി അറിയില്ലെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

കാസര്‍കോട് ബദിയെടുക്ക കന്യംപാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ രണ്ട് കുട്ടികള്‍ മരിച്ചത് ദിസവങ്ങളുടെ വ്യത്യാസത്തിലാണ്. എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുല്‍ മുന്‍ത്തഹ രണ്ടു ദിവസം മുമ്പാണ് മരണപ്പെട്ടത്. അഞ്ച് വയസ് പ്രായമായ മകന്‍ സിനാന്‍ ബുധനാഴ്ച രാവിലെയോടുകൂടി മരിച്ചു . പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു . 

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാതാവ് ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ്.



SHARE THIS

Author:

0 التعليقات: