Sunday, 28 July 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; കാസര്‍കോട്, കണ്ണൂര്‍ ജില്ലാ ലീഡേഴ്‌സ് സംഗമം 31ന്

കാസര്‍ഗോഡ്: ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ ലീഡേഴ്‌സ് സംഗമം ജൂലൈ 31ന് നടക്കും.

രാവിലെ 11 മണിക്ക്് ജില്ലാ സുന്നീ സെന്ററില്‍  നടക്കുന്ന കാസര്‍ഗോഡ് ജില്ലാ സംഗമം സമസ്ത ജില്ലാ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് അഷ്‌റഫ്  തങ്ങള്‍ ആദൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജലാലുദ്ദീന്‍ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവെളളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, റഫീഖ് സഅദി ദേലംപാടി, ജഅ്ഫര്‍ സ്വാദിഖ് ആവളം, അഷ്‌റഫ് സഅദി ആരിക്കാടി, ഇസ്മായീല്‍ സഅദി പാറപ്പള്ളി, സലാഹുദ്ദീന്‍ അയ്യൂബി സംബന്ധിക്കും.

വൈകീട്ട് 4 മണിക്ക് അബ്‌റാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ  സംഗമം സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹകീം സഅദിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദല സഖാഫി           തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. അലിക്കുഞ്ഞി ദാരിമി, പി പി ഉബൈദുള്ളാഹി സഅദി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, യു സി അബ്ദുല്‍ മജീദ്,         പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം കെ ഹാമിദ് മാസ്റ്റര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ആര്‍ പി ഹുസൈന്‍, അബ്ദുലത്തീഫ് സഅദി കൊട്ടില, കെ പി കമാലുദ്ദീന്‍ മൗലവി, വി വി അബൂബക്കര്‍ സഖാഫി, കെ എം അബ്ദുല്ല കുട്ടി ബാഖവി, കെ അബ്ദുറശീദ് നരിക്കോട്, കെ അബ്ദുറശീദ് ദാരിമി, അബ്ദുറഹ്മാന്‍ കല്ലായി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, ഫിര്‍ദൗസ് സഖാഫി, ശുഅൈബ് വായാട്, അലി മൊഗ്രാല്‍ പ്രസംഗിക്കും.



SHARE THIS

Author:

0 التعليقات: