Thursday, 11 July 2019

സി എം രവീന്ദ്രന്റെ സ്മരണക്ക് ബദിയടുക്ക പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഫര്‍ണിച്ചറുകള്‍ ദാനം ചെയ്ത് ഭാര്യ സി ലീലാവതിയുടെ വേറിട്ട സ്മരണ

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ ബദിയടുക്ക പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 28,000 രൂപയുടെ  ഫര്‍ണിച്ചറുകള്‍  ദാനം ചെയ്ത് വിരമിച്ച ഓഫീസര്‍ മാതൃകയായി.

കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും അസിസ്റ്റന്റ് ജില്ലാ ഓഫീസറായി മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദുമയിലെ സി ലീലാവതിയാണ് മുമ്പ് ഇതേ ഓഫീസില്‍  നിന്ന് അസിസ്റ്റന്റ് ജില്ലാ ഓഫീസറായി വിരമിക്കുകയും 2015 ല്‍ നിര്യാതരാവുകയും ചെയ്ത  ഭര്‍ത്താവ് സി എം രവീന്ദ്രന്റെ പാവന സ്മരണക്കായി ഹോസ്റ്റലിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി വേറിട്ട രീതിയില്‍ സ്മരണ പുതുക്കിയത്. 50 വിദ്യാര്‍ത്ഥികളുള്ള ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള എട്ട് കസേരയും മേശയുമാണ് ഇവര്‍ സംഭാവന ചെയതത്. 

മുമ്പ് മഞ്ചേശ്വരം ബ്ലോക്കിന്റെ ഭാഗമായിരുന്നു ബദിയടുക്ക ഹോസ്റ്റല്‍. അന്ന് എസ് സി ഡി ഒ എന്ന നിലിയില്‍ ഹോസ്റ്റല്‍ വികസനത്തില്‍ സി എം രവീന്ദ്രന്‍ ഗണ്യമായ സേവനങ്ങള്‍ ചെയ്തിരുന്നു.

ബദിയടുക്ക പ്രിമെട്രിക്ക് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ സി ലീലാവതിയില്‍ നിന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ഫര്‍ണിച്ചര്‍ സ്വീകരിച്ച്  ഉദ്ഘാടനം ചെയ്തു. ആരോഗ്യ  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ എസ് അഹ്മദ് അധ്യക്ഷത വഹിച്ചു. എസ് സി ഡി ഒ ബഷീര്‍ പി ബി സ്വാഗതവും വാര്‍ഡന്‍ വിനീഷ് വി നായര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ജില്ലയിലെ പ്രിമെട്രിക്ക് ഹോസ്റ്റലുകളില്‍ നിന്ന് എസ് എസ് എല്‍സിക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് 1000 രൂപ സി എം രവീന്ദ്രന്റെ പേരില്‍ ഇവര്‍ എന്റോവ്‌മെന്റ് നല്‍കുകയും ചെയ്തു വരുന്നു.

SHARE THIS

Author:

0 التعليقات: