പ്രണയവിവാഹത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാഞ്ഞങ്ങാട്: പ്രണയവിവാഹത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് സുഹൃത്തുക്കളായ യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിക്കോത്ത് മാക്കരംകോട് സ്വദേശി സതീഷ് സുഹൃത്തായ സുധീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആയുധങ്ങളുമായി എത്തിയ ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയത്.

സുധീഷിനെ ആക്രമിച്ച ശേഷം സംഘം നേരെ സതീഷിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. വീട്ടില്‍ കയറിയാണ് സതീഷിനെ വെട്ടിയതെന്ന് വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. അക്രമികള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് സമീപവാസികള്‍ പറഞ്ഞു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍