Saturday, 13 July 2019

പശുക്കടത്തിന്റെ പേരില്‍ അക്രമണം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ബദിയടുക്ക: പശുക്കടത്തിന്റെ പേരില്‍ ആക്രമണം നടത്തിയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ കോടതി തള്ളി. പ്രതികളായ ബജരംഗ്ദള്‍ പ്രവര്‍ത്തകരുടെ അപേക്ഷയാണ് തള്ളിയത്. ജൂണ്‍ 22ന് എന്‍മകജെ പഞ്ചായത്തിലാണ് വാന്‍ തട്ടിക്കൊണ്ടുപോയി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ചത്. ആറുപേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു. ഇവര്‍ കര്‍ണാടകയില്‍ ഒളിത്താവളത്തിലാണ് കഴിയുന്നതെന്ന് സൂചനയുണ്ട്. 

കേരള പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ബജ്രംഗദള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം അഴിച്ചുവിടുകയും കേരള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വിട്ട്‌ള പോലീസും കേസെടുത്തിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: