Thursday, 11 July 2019

യത്രയയപ്പ് നല്‍കി

ബദിയഡുക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന കേരള മുസ്ലിം ജമാഅത്ത് പെരഡാല യുണിറ്റ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി നാലപ്പാട്, അബ്ദുല്ല ബി എസ് എന്നിവര്‍ക്ക് മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്  പെരഡാല യുണിറ്റ് കമ്മിറ്റി യത്രയപ്പ് നല്‍കി.ബദിയഡുക്ക സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുല്ലക്കഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്തു. സോണ്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ആലങ്കോട്, അലവി ഹനീഫി,ഹനീഫ് സഖാഫി പിലാങ്കട്ട, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ നാലപ്പാട്, അബ്ബാസ് നാലപ്പാട്, റസ്സാഖ് ഗോളിയടി, മുഹമ്മദ് പെരഡാല, ഷാഫി ദില്‍ദാര്‍, സിയാദ് പെരഡാല, നിസാം ഡിസൈന്‍, സിനാന്‍ അക്കര, സുലു നാലപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബദിയഡുക്ക സര്‍ക്കിള്‍ എസ് വൈ എസ് ജനറല്‍ സെക്രട്ടറി റിയാസ് ഹനീഫി പെരഡാല സ്വാഗതവും മുഹമ്മദ് അലി പെരഡാല നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: