Saturday, 27 July 2019

പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുവയസുകാരി മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയില്‍ വീണ്ടും പനിമരണം. ശനിയാഴ്ച രാവിലെ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഋഷികയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും ശനിയാഴ്ച രാവിലെ പനി മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തുകയും ഡോക്ടര്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

തമിഴ്നാട് സ്വദേശികളായ രാജന്റെയും മണിമാലയുടെയും മകളാണ്.

SHARE THIS

Author:

0 التعليقات: