Tuesday, 9 July 2019

ദേശീയ നീതി വേദി രൂപീകരിച്ചു

കാഞ്ഞങ്ങാട്: പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായക•ാര്‍, എഴുത്തുകാര്‍, തുടങ്ങി, സമൂഹത്തിന്റെ നാനാത്തുറകളിലുള്ള വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കാഞ്ഞങ്ങാട് ആസ്ഥാനാമായി ദേശീയ നീതി വേദി എന്ന മനുഷ്യാവകാശ സംഘടന രൂപീകരിച്ചു. 
സമൂഹത്തിന്റെ പുനരുദ്ധാരണത്തിനും പുരോഗമനത്തിനും രാഷ്ട്രത്തിന്റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വിദ്യാഭ്യാസ വിപ്ലവത്തിനും വേണ്ടിയാണ് ഈ സംഘടന നിലവില്‍ വന്നത്. 

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഈ സംഘടന ശക്തമായി ഇടപെടും. നിയമപാലകരെ സഹായിക്കുന്നതിന് വേണ്ടി പ്രത്യേക വിംഗ് രൂപീകരിക്കും. 

സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസരംഗങ്ങളില്‍ ഇടപെടുന്നതിന് വേണ്ടി കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ വെച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  

ഭാരവാഹികള്‍ 
പ്രസിഡന്റ് പി.എം. സുബൈര്‍പടുപ്പ്, വൈസ്പ്രസിഡന്റുമാര്‍ അഡ്വ: അജയകുമാര്‍ മാവുങ്കാല്‍, എസ്. കുമാര്‍ കാസര്‍കോട്, അഡ്വ: ജയചന്ദ്രന്‍ അടമ്പില്‍, ടി.എ. രാജു തൃശ്ശൂര്‍ (ഓള്‍ കേരള ജനനാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി), ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി കടംമ്പന്‍ചാല്‍, സെക്രട്ടറിമാര്‍ സുശീല പി മണി കാസര്‍കോട് (കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍), അഡ്വ: എന്‍.കെ മനോജ്കുമാര്‍ വെള്ളിക്കോത്ത്, അഡ്വ: വിഷ്ണു എസ് മേനോന്‍ തൃപ്പൂണിത്തുറ (ഹൈക്കോടതി), എം.വി. സുകുമാരന്‍ പത്രപ്രവര്‍ത്തകന്‍ (കേരള കൗമുദി) കാസര്‍കോട്. മുനീര്‍ എ. എച്ച്. കാസര്‍കോട്, ട്രഷറര്‍ : കെ.കെ. അബ്ദുല്‍ ബഷീര്‍ പാക്യാര എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍: മുഹാദ് ബി.കെ (സോഫ്റ്റവെയര്‍ എഞ്ചിനീയര്‍), വിനോദ് ചിറ്റാരിക്കാല്‍ ജേര്‍ണലിസ്റ്റ്, പി.എന്‍ വിജയകുമാര്‍ പനയാല്‍ (എക്‌സ്. മിലിട്ടറി), ഷാഫി സുഹ്‌രി പടുപ്പ്, അബ്ദുല്‍ ഹമീദ് സീസണ്‍ ചെമ്മനാട്. എന്നിവരെ ദേശീയ നീതിവേദിയുടെ ഭാരവാഹികളായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

യോഗത്തില്‍ അഡ്വ: അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി കടമ്പന്‍ചാല്‍ സ്വാഗതവും അഡ്വ: വിഷ്ണു എസ് മേനോന്‍ തൃപ്പൂണിത്തുറ നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: