Tuesday, 16 July 2019

നീറ്റ് എസ് എസ് ന്യൂറോളജിയില്‍ മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ: മുഹമ്മദ് ഷമീം കട്ടത്തട്ക്കയ്ക്ക് മൂന്നാം റാങ്ക്

Add caption
കാസര്‍കോട്: ഓള്‍ ഇന്ത്യ നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ഡോ: മുഹമ്മദ് ഷമീം കട്ടത്തടുക്ക കാസര്‍കോടിന്റെ അഭിമാനമായി. ന്യൂറോളജിയില്‍ മൂന്നാം റാങ്കും കാര്‍ഡിയോളജിയില്‍ 169 റാങ്കും നേടിയാണ് ഡോ: ഷമീം നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയത്. മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഷമീം



ജൂണ്‍ 28നാണ് പരീക്ഷ നടന്നത്. കട്ടത്തടുക്ക സ്വദേശി അബ്ദുല്‍ ഖാദറിന്റെയും സഭയുടെയും മകനാണ് അബ്ദുല്‍ ഷമീം. ഡോ ഫാത്തിമയാണ് ഭാര്യ. കുമ്പള സഹകരണാശുപത്രിയിലും ബന്തിയോട് ഡി എം ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. നാടിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്.


SHARE THIS

Author:

0 التعليقات: