Monday, 8 July 2019

കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ ജാലകം ബദിയടുക ഫാറൂഖിയ മസ്ജിദില്‍

ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ ജാലകം ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക്  ബദിയടുക്ക ഫാറൂഖിയ മസ്ജിദില്‍ നടക്കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രടറി ബഷീര്‍ പുളിക്കൂര്‍ വിഷന്‍ ആന്റ് മിഷന്‍ എന്ന വിഷയത്തിലും, സുലൈമാന്‍ മൗലവി പടുപ്പ് ഹാസിബു എന്ന വിഷയവും അവതരിപ്പിക്കും.

സമാപന കൂട്ട പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അലവി കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളടുക്ക നേതൃത്വം നല്‍കും പരിപാടിയില്‍ മറ്റു പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.



SHARE THIS

Author:

0 التعليقات: