Sunday, 14 July 2019

മഹല്ലുകളിള്‍ ഛിദ്രത ഉണ്ടാക്കരുത് -കേരള മുസ്ലിം ജമാഅത്ത്

ബദിയടുക്ക: സമാധാനത്തിലും ഐക്യത്തിലും നിലനിന്നു പോകുന്ന മഹല്ലുകളില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമായി ശ്രമം നടത്തുന്നവരെ കരുതിയിരിക്കാനും  അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും  കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

അടുത്ത ആറു മാസക്കാല പദ്ധതി വിശദീകരണ ഭാഗമായി ജാലകം പരിപാടി സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുളിക്കൂര്‍, അബൂബക്കര്‍ ഫൈസി കുമ്പടാജെ, എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ എച്ച് മാസ്റ്റര്‍, ഇദ്ധിന്‍ കന്യപ്പാടി, എ കെ സഖാഫി കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു.

അബ്ദുറഹ്മാന്‍ ഹാജി ചെടേക്കാല്‍ സ്വഗതവും മുഹമ്മദ് മുസ്ലിയാര്‍ നന്ദിയും പറഞ്ഞു



SHARE THIS

Author:

0 التعليقات: