Thursday, 25 July 2019

ഹൊസങ്കടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി

കാസര്‍കോട് : ഹൊസങ്കടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി. ഹൊസങ്കടി മജിര്‍പള്ളം കോളിയൂരിലെ ഹാരിസി (17)നെയാണ് 22ന് രാവിലെ സഹോദരിയേയും കൊണ്ട് സ്‌കൂട്ടറില്‍ കോളിയൂര്‍ പദവിലെ മദ്രസയിലേക്ക് പോകുമ്പോള്‍ സ്‌കൂട്ടറിന് കുറുകെ കാര്‍ ഇട്ട് ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോയത്.

കറുത്ത മാരുതി 800 കാറിലെത്തിയ സംഘം ഹാരിസ് ഓടിച്ച സ്‌കൂട്ടറിന് കുറുകെ കാര്‍ ഇടുകയും ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. 

തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അധോലോക സംഘമെന്ന സംശയത്തെതുടര്‍ന്ന് പൊലീസ് മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഹാരിസിന്റെ സഹോദരിയുടെ മൊഴി പ്രകാരം കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന. എന്നാല്‍ സാമ്പത്തിക ഇടപാടുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാര്‍ പറയുന്നത്. 




SHARE THIS

Author:

0 التعليقات: