Tuesday, 30 July 2019

മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന് നവ സാരഥികള്‍

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നവ സാരഥികളെ തെരഞ്ഞെടുത്തു. മര്‍കസുല്‍ മൈമന്‍ മുദരിസ് സഈദ് സഅദി കോട്ടക്കുന്നിന്റെ അദ്യക്ഷതയില്‍ സ്വാലിഹ് ജൗഹരി ഗട്ടമനേ ഉദ്ഘാടനം ചെയ്തു. ഹാഷിര്‍ അബ്ബാസ് ബള്ളൂര്‍ സ്വാഗതവും ജവാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

വ്യത്യസ്ത രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്:ഹുസൈഫ കോട്ടക്കുന്ന്, വൈസ് പ്രസിഡന്റ്:ജവാദ് മൊഗ്രാല്‍ പുത്തൂര്‍, ഹാഷിര്‍ അബ്ബാസ് ബള്ളൂര്‍, ജന:സെക്രട്ടറി:തബ്ശീര്‍ മൊഗര്‍, ജോ:സെക്രട്ടറി:റുഫൈദ് മായിപ്പാടി, മുനീര്‍ ബദര്‍നഗര്‍, ട്രഷറര്‍:ഫവാസ് കുദിര്‍ എന്നിവരെ തെരഞ്ഞെടുത്തു.

SHARE THIS

Author:

0 التعليقات: