Sunday, 7 July 2019

മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനം 2020 ഏപ്രിലില്‍

കോഴിക്കോട്: ജാമിഅ മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക പത്തൊന്പതാം സനദ് ദാന മഹാസമ്മേളനം 2020 ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന മര്‍കസ് എക്സിക്യൂട്ടിവ് മീറ്റിംഗില്‍ തീരുമാനിച്ചത് പ്രകാരം മര്‍കസ് അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

അന്തരാഷ്ട്ര രംഗത്തെ പ്രമുഖരായ പണ്ഡിതരും ആത്മീയ നേതാക്കളും അക്കാദമീഷ്യന്‍മാരും രാഷ്ട്ര നേതാക്കളും സംബന്ധിക്കുന്ന സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക മത സാംസ്‌കാരിക സമ്മേളനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും മധേഷ്യയിലും ആഫ്രിക്കയിലും ആസ്ട്രേലിയയിലും അമേരിക്കയിലും സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി വിവിധ സംഗമങ്ങള്‍ അടുത്ത മാസങ്ങളിലായി നടക്കും.

നിരവധി വൈജ്ഞാനിക ശാഖകളിലായി ഇരുനൂറ് സ്ഥാപങ്ങളില്‍ 40000 വിദ്യാര്‍ത്ഥികളാണ് നിലവില്‍ മര്‍കസിന്റെ കീഴില്‍ പഠനം നടത്തുന്നത്. ഒരു ലക്ഷത്തിലധികം വരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നു. വിദ്യാഭ്യാസം, ജീവകാരുണ്യം, മതകീയസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മര്‍കസ് മുന്നോട്ടു വെക്കുന്ന വ്യത്യസ്ത പദ്ധതികള്‍ ആഗോള തലത്തിലേക്ക് വിശാലമായി വ്യാപിക്കാനുള്ള പദ്ധതികള്‍ക്കും ഗവേഷണ സ്വഭാവമുള്ള നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും സമ്മേളനത്തിന്റെ ഭാഗമായി തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു

SHARE THIS

Author:

0 التعليقات: