Monday, 22 July 2019

മുത്തലിബ് അരമനയുടെ എംബിബിഎസ് പഠനം മശ്രിഖുല്‍ ഉലൂം ഏറ്റെടുത്തു

പട്‌ള: നാടിന്റെ അഭിമാനമായ മുത്തലിബ് അരമനയുടെ ഡോകടറെന്ന സ്വപ്നം പൂവണിയാന്‍ മശ്രിഖുല്‍ ഉലൂം കൈത്താങ്ങാകുന്നു. നേരത്തെ മശ്രിഖിന്റെ സഹകരണത്തോടെ പാലായില്‍ എന്‍ട്രന്‍സ് കോച്ചിംഗിന്‍ ചേരുകയും NEET എക്‌സാമില്‍ വിജയം കാണുകയും  കര്‍ണാടകയിലെ സുപ്രസിദ്ധ കോളേജായ  ഗുല്‍ബര്‍ഗ മെഡിക്കല്‍ കോളേജില്‍ സീറ്റ് ലഭിക്കുകയും ചെയ്തു.

 സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മശ്രിഖുല്‍ ഉലൂം പ്രവര്‍ത്തകസമിതി യോഗത്തില്‍  മുത്തലിബിന്റെ  പഠനം ചെലവ്  മശ്രിഖുല്‍ ഉലൂം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

 മശ്രിഖുല്‍ ഉലൂമിന്റെ നേതൃത്വത്തില്‍  മുത്തലിബിനുള്ള അനുമോദനവും യാത്രയപ്പും വിപുലമായി സംഘടിപ്പിക്കും.



SHARE THIS

Author:

0 التعليقات: