Thursday, 18 July 2019

ഷിറിയ ലത്വീഫിയ സ്‌കൂളില്‍ മഴവില്‍ ക്ലബ് നിലവില്‍ വന്നു

ഷിറിയ: കുട്ടികളിലെ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്  മൂല്യങ്ങളെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഷിറിയ ലത്തീഫിയ സ്‌കൂളില്‍ മഴവില്‍ ക്ലബ് രൂപികരിച്ചു. സ്‌കൂള്‍ സദര്‍ മുഹല്ലിം മുഹമ്മദ് അമാനി അധ്യക്ഷത വഹിച്ചു. 
പ്രിന്‍സിപ്പല്‍ മുര്‍ഷിദ് എളമരം ഉദ്ഘാടനം ചെയ്തു .

എസ് എസ് എഫ് കാസറഗോഡ് ജില്ലാ മഴവില്‍ സെക്രട്ടറി ശംസീര്‍ സൈനി സന്ദേശ പ്രഭാഷണം നടത്തി. മെന്റര്‍ ഇര്‍ഷാദ് സഅദി സ്വാഗതവും മഴവില്‍ ക്ലബ് സെക്രട്ടറി ഇബ്രാഹിം മുനീസ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: മുഹമ്മദ് ഷാനിത് (പ്രസിഡന്റ്), ഇബ്രാഹിം മുനീസ് (ജനറല്‍ സെക്രട്ടറി), സയ്യിദ് മുഹമ്മദ് റൈഹാന്‍ (ട്രഷറര്‍), സയ്യിദ് അഹ്മദ് ഉസൈര്‍, മുഹമ്മദ് ശരീഫ് (വൈസ് പ്രസിഡന്റ്), അഹമ്മദ് കബീര്‍, മുഹമ്മദ് തന്‍വീര്‍ (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ മജീദ്, സയ്യിദ് അഹമ്മദ് റനീം, മുഹമ്മദ് സൈഫുദ്ധീന്‍, അബ്ദുല്‍ ഹക്കീം (മെമ്പര്‍മാര്‍). 



SHARE THIS

Author:

0 التعليقات: