Sunday, 7 July 2019

മിസ്ബാഹുസ്സുഅദാക്ക് പുതിയ നേതൃത്വം

സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനാ മിസ്ബാഹുസ്സുഅദാക്ക് നവ സാരഥികളെ തെരഞ്ഞെടുത്തു. കാമ്പസ് കേന്ദ്രീകരിച്ച് കേരളത്തിനകത്തും പുറത്തുമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാര്‍ത്ഥി സംഘടനയാണ് മിസ്ബഹുസുഅദാ.  ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം പ്രിന്‍സിപ്പാള്‍  താജുല്‍ ഫുഖഹാ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സഅദി കെ സി റോഡ് നവ സാരഥി പ്രഖ്യാപനം നടത്തി. 

സയ്യിദ് ഫളല്‍ ബുഖാരി കല്ലിങ്കല്‍ (പ്രസിഡന്റ്), സയ്യിദ് സവാദ് ഉജിറെ, സയ്യിദ് ഫളല്‍ ജീലാനി മലപ്പുറം (വൈസ് പ്രസിഡന്റ്), സാബിത് ഓമച്ചപ്പുഴ (ജനറല്‍ സെക്രട്ടറി), റഹീം ആരിക്കാടി, റഷീദ് കര്‍ണാടക, ഷഫീഖ് ദേലംമ്പാടി, മുക്താര്‍ കാസര്‍ഗോഡ്, ഷാഹുല്‍ഹമീദ് കര്‍ണാടക ഉമൈര്‍ മാനാഞ്ചിറ (ജോയിന്‍ സെക്രട്ടറി), സാബിത്ത് പെരിമ്പലം (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. 

സെയ്തലവി ഖാസിമി കരിപ്പൂര്‍, അബ്ദുള്ള സഅദി ചിയ്യൂര്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി, സലാം സഅദി ബെല്‍ത്തങ്ങാടി എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥനക്കു കാര്‍മികത്വം വഹിച്ചു.  സാബിത്ത് പെരിമ്പലം സ്വാഗതവും സയ്യിദ് ഫളല്‍ ബുഖാരി നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: