Wednesday, 17 July 2019

മാലിന്യം തള്ളാന്‍ ഒരു കിണര്‍; മൊഗ്രാലിലെ പൊതുകിണര്‍ കുപ്പത്തൊട്ടിയായി

മൊഗ്രാല്‍: സാമൂഹികവിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളി വൃത്തിഹീനമാക്കിയ മൊഗ്രാല്‍  ടൗണിലെ പൊതുകിണര്‍ നശിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് വരെ ടൗണിലെ വ്യാപാരികളും പരിസരത്തുള്ള നാട്ടുകാരും  വീട്ടാവശ്യങ്ങള്‍ക് ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന പൊതുകിണറാണ് ഇപ്പോള്‍ മാലിന്യം തള്ളുന്ന കുപ്പ തൊട്ടിയായി  മാറിയിരിക്കുന്നത്.

 ഇഷ്ടം പോലെ ജലസ്രോതസ്സ് ഉണ്ടായിരുന്ന ഈ കിണര്‍ മൊഗ്രാല്‍- പേരാല്‍  റോഡ് വികസനത്തിന്‌ടെ  മറവില്‍ 2016ല്‍ മണ്ണിട്ടു മൂടാന്‍ ശ്രമം നടത്തിയിരുന്നു. ഒരു കൂട്ടം യുവാക്കളുടെ ഇടപെടലും,. ചെറുത്തുനില്‍പ്പും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യുവാക്കള്‍ ജില്ലാ കലക്ടറെയും ബന്ധപ്പെട്ടവരെയും കണ്ടു പരാതി നല്‍കിയതോടെയാണ് കിണര്‍ സംരക്ഷിക്കാന്‍ നടപടി ഉണ്ടായത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട്  നാലുവരി പാത  വരുമ്പോള്‍ കിണര്‍ സംരക്ഷിക്കാന്‍ കഴിയില്ലാ  എന്ന നിലപാടാണ് അധികൃതര്‍കുള്ളത്. പിന്നീട് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരാണ് കിണര്‍ നന്നാക്കിയത്. 

 സ്വാതന്ത്ര്യത്തിന് മുമ്പ് പൊതുജനത്തി നായി അക്കാലത്തെ ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ ഏറെ പൗരാണികം എന്ന് പറയാവുന്ന  കിണറുകളില്‍ ഒന്നാണ് മൊഗ്രാല്‍  ദേശീയപാതയോരത്ത് ചരിത്ര ശേഷിപ്പെന്ന് പറയാവുന്ന വിധത്തിലുള്ളത്. 1914 കാലഘട്ടത്തിലാണ് ഈ കിണര്‍ നിര്‍മ്മിച്ചിട്ടുള്ളതെ  ന്ന് പറയപ്പെടുന്നു. നൂറ്റാണ്ടോട് അടുത്ത് നില്‍ക്കുന്ന ഈ ജലനിധി ദേശീയപാതയ്ക്ക് വേണ്ടി നികത്തപ്പെടുന്നു എന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ഇക്കാലമത്രയും ഒരു നാടിന്റെ ദാഹമകറ്റിയ ജല പുണ്ണ്യത്തിനു പകരമെ  ന്തെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍. ഇതിനിടയിലാണ് സാമൂഹികവിരുദ്ധരുടെ മാലിന്യനിക്ഷേപവും. 

 കിണര്‍ മലിനമായ തോടെ തൊട്ടടുത്ത വീടുകളിലെ  കിണറുകളിലും വെള്ളത്തില്‍ വ്യത്യാസം വന്നു  തുടങ്ങിയിട്ടു  ള്ളതായി പറയുന്നു. മലിനജലം ഭൂമിയിലേക്ക് താഴ്ന്നു  കിണറുകളിലെ വെള്ളം മലിനമാകുന്നതെന്ന്  വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 

 അതിനിടെ ജലാശയങ്ങളും, ജലസ്രോതസ്സുകളും മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. മൂന്ന് വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ആയുള്ള ശിക്ഷ നിയമമാണ് 2018 സംസ്ഥാന സര്‍ക്കാര്‍  കൊണ്ടുവന്നിരുന്നത്.  

 ഭൂഗര്‍ഭജലം സമൃദ്ധമായിരുന്ന ഇത്തരം പാരമ്പര്യ ജലസ്രോതസ്സുകളെ സംരക്ഷിച്ച് നിര്‍ത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




SHARE THIS

Author:

0 التعليقات: