Sunday, 28 July 2019

മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവിന് തുടക്കമായി

കടവത്ത്: 26ാമത് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവിന് കടവത്ത് തുടക്കമായി. 7 വിഭാഗങ്ങളായി 13 യൂണിറ്റുകളില്‍ നിന്ന് 91 ഇനങ്ങളിലായി 302 മത്സരാര്‍ത്ഥികള്‍ മാറ്റൊരുക്കുന്ന സെക്ടര്‍ സാഹിത്യോത്സവ് രാത്രി 9 ന് സമാപിക്കും.
ഉദ്ഘാടന സെഷന്‍ കേരള  മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് സഈദ് സഅദിയുടെ അധ്യക്ഷതയില്‍ കസറഗോഡ് സോണ്‍ എസ് വൈ എസ് സെക്രട്ടറി റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. 

മുസ്തഫ ഹനീഫി, അബൂബക്കര്‍, ലത്വീഫ് കോട്ടക്കുന്ന്, അശ്റഫ് ഹിമമി സഖാഫി ഉളുവാര്‍, അശ്റഫ് ഹിമമി സഖാഫി ഷേണി ,ബാദ്ഷ ഹാദി, തസ് ലിം കുന്നില്‍, സാജിദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഷ്റഫ് ബള്ളൂര്‍ സ്വാഗതവും സാദിഖ് മജല്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: