Monday, 8 July 2019

വാഹന പരിശോധന: ഒറ്റ രാത്രിയിലെ പിഴ 38 ലക്ഷം രൂപ

എറണാകുളം: മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത് 4580 നിയമലംഘനങ്ങള്‍. പിഴയിനത്തില്‍ ഈടാക്കിയത് 38 ലക്ഷം രൂപ. 

രാത്രിയാത്ര സംബന്ധിച്ച് പരാതികള്‍ പെരുകുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 
ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ച് വരെ 14 ജില്ലകളിലും ഒരേ സമയത്തായിരുന്നു പരിശോധന. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സുദേഷ് കുമാറാണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. 

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത് -773. മലപ്പുറത്ത് 618 കേസുകള്‍ എടുത്തു. ആലപ്പുഴയിലാണ് കേസുകള്‍ കുറവ്. ഇവിടെ 93 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

എല്ലാ മാസവും സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ മിന്നല്‍ പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.


SHARE THIS

Author:

0 التعليقات: