Thursday, 25 July 2019

അഹ്ദലിയ്യ, മഹ്‌ളറതുല്‍ ബദ് രിയ്യ ആത്മീയ സംഗമം ശനിയാഴ്ച മുഹിമ്മാത്തില്‍

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്തം മുഹിമ്മാത്തില്‍ നടന്നു വരുന്ന അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസ് ജൂലൈ 27 ശനിയാഴ്ച മുഹിമ്മാത്തില്‍ നടക്കും. 

അസ്വര്‍ നിസ്‌കാരാനാന്തരം പ്രസ്ഥാന സ്ഥാപന ബന്ധുക്കളില്‍ നിന്ന് മരണപ്പെട്ടവര്‍ക്കുള്ള ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് ശൈഖുന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. മഗ് രിബ് നിസ്‌കാരാനാന്തരം അഹ്ദല്‍ മഖാം സിയാറത്തിന് ശൈഖുന അബ്ദുല്‍ ഗഫൂര്‍ ബാഖവി മലപ്പുറം നേതൃത്വം നല്‍കും. അഹ്ദലിയ്യ, മഹ്‌ളറതുല്‍ ബദ് രിയ്യ  ആത്മീയ സംഗമത്തിന് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹബീബൂല്‍ അഹ്ദല്‍ തങ്ങള്‍,ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍
 അബ്ബാസ് സഖാഫി കാവുംപുറം സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: