Saturday, 20 July 2019

ഡോ. ഷമീമിന് കാന്തപുരം ഉസ്താദ് സ്‌നേഹോപഹാരം നല്‍കും

കാസര്‍കോട്: ഓള്‍ ഇന്ത്യ നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയില്‍ ന്യൂറോളജിയില്‍ മൂന്നാം റാങ്കും കാര്‍ഡിയോളജിയില്‍ 169-ാം റാങ്കും നേടിയ മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി  ഡോ. ഷമീമിന് മുഹിമ്മാത്തിന്റെ സ്നേഹാദരം.

തിങ്കളാഴ്ച പുത്തിഗെ മുഹിമ്മാത്തില്‍
നടക്കുന്ന സ്നേഹാദരച്ചടങ്ങില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ 
ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത മഞ്ചേശ്വരം താലൂക്ക് സെക്രട്ടറി വൈ.എം. അബ്ദുര്‍റഹ്മാന്‍ അഹ്സനി അനുമോദന പ്രഭാഷണം നടത്തും. കാന്തപുരം ഉസ്താദ് സ്‌നേഹോപഹാരം നല്‍കും. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല് തങ്ങള്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍, ഹാജി അമീറലി ചൂരി, എം. അന്തുഞ്ഞി മൊഗര്‍, സി.എച്. മുഹമ്മദ്കുഞ്ഞി പട്ള തുടങ്ങിയവര്‍ സംബന്ധിക്കും. ശൈഖുന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സമാപന കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

SHARE THIS

Author:

0 التعليقات: