Monday, 22 July 2019

കലാലയങ്ങളിലെ അക്രമ രാഷ്ട്രീയത്തിന് അറുതി വേണം; ഇഹ്യാഉസ്സുന്ന

പുത്തിഗെ: വിദ്യാര്‍ത്ഥികളുടെ സമാധാനം തകര്‍ത്ത് ജീവിതം നഷ്ടമാക്കുന്ന വിധത്തിലുള്ള കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അറുതി വേണമെന്ന് മുഹിമ്മാത്ത് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഇഹ്യാഉസ്സുന്ന സ്റ്റുഡന്റ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 

ഹിഫ്ള് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹാഫിള് അബ്ദുറഹീം സഖാഫി കൊണ്ടോട്ടി പ്രാര്‍ത്ഥന നടത്തി. ഹാഫിള് മജീദ് സഖാഫി പള്ളപ്പാടിയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി അര്‍ളടുക്ക ഉദ്ഘാടനം ചെയ്തു. ഹാഫിള് എന്‍ കെ എം മഹ്ളരി ബെളിഞ്ച വിഷയാവതരണം നടത്തി. സിദ്ധീഖ് കുണ്ടാര്‍ ഖിറാഅത്ത് പരായണം നടത്തി. ഹാഫിള് റാഷീദ് ഇര്‍ഫാനി തൈര സ്വാഗതവും ജലീല്‍ മുക്കൂര്‍ നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി: മഖ്ബൂല്‍ അഹ്മദ് പട്ള (പ്രസിഡന്റ്), അബ്ദുല്‍ ജലീല്‍ മുക്കൂര്‍ (ജനറല്‍ സെക്രട്ടറി), ഫാരിസ് മുഹമ്മദ് പള്ളങ്കോട് (ഫൈനാന്‍സ് സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി അനസ് മുഗുറോഡ്(ആരോഗ്യം), അബ്ദുല്‍ റഹീം ഉപ്പള(പബ്ലിക്കേഷന്‍), ജവാദ് ബോള്‍മാര്‍(സേവനം), എന്നിവരും ജോയിന്‍ സെക്രട്ടറിമാരായി സഅല്‍ ഫര്‍ആന്‍(ദഅവാകാര്യം), ഇര്‍ഫാന്‍ മുഹമ്മദ് (ഓര്‍ഗനൈസിംഗ്), വാസില്‍ മിന്‍ആജ്(സ്പ്രിച്ചല്‍)എന്നിവരെയും മെമ്പര്‍മാരായി സല്‍മാന്‍ ഫാരിസ് തെക്കില്‍, മിസ്ബാഅ മഞ്ഞനാടി, ശാക്കിര്‍ കുബണൂര്‍, അഷ്ഫാഖ് കൊടക്, നഈം ആദൂര്‍, ഹാഫിള് കബീര്‍, ഔഫ് കന്യാന, നാഫിഅ് കൊടക്, സഹല്‍ കടബ, നിശാം ബെളിഞ്ച, മുസ്അബ് തങ്ങള്‍, സഈദ് കബക്കയെയും തെരഞ്ഞെടുത്തു.

SHARE THIS

Author:

0 التعليقات: