Monday, 29 July 2019

ജീവന്റെ തുള്ളി പദ്ധിയുമായി മുഹിമ്മാത്ത് നല്ല പാഠം ക്ലബ്

പുത്തിഗെ: രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും എത്തിക്കുന്നതിന്റെ ഭാഗമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാള മനോരമ നല്ലപാഠം ക്ലബ് ആരംഭിച്ച പുതിയ പദ്ധതിക്ക് തുടക്കമായി.

ജീവന്റെ തുള്ളി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി രക്തദാന ബോധവത്കരണവും രക്തദാന ക്യാമ്പും എന്നിവ നടത്തും. രക്ഷിതാക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് രക്തദാനം നല്‍കി പദ്ധിക്ക് തുടക്കം കുറിച്ചു. 

ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ അന്നപൂര്‍ണേശ്വരി രക്തദാനത്തിന്റെ രീതിയും പ്രാധാന്യവും ബോധ്യപ്പെടുത്തി ക്ലബ് അംഗങ്ങള്‍ക്ക് ക്ലാസെടുത്തു. ചടങ്ങില്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത എല്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ചിഞ്ചു ലക്ഷ്മി,  ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ദീപക് കെ.ആര്‍., സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി, നമിത എ.പി, നല്ലപാഠം ക്ലബ് വിദ്യാര്‍ത്ഥികളായ ആഇശത്ത് ലിബാന, അബ്ദുല്‍റാഷിദ് എന്നിവര്‍ സംസാരിച്ചു. 






SHARE THIS

Author:

0 التعليقات: