Wednesday, 31 July 2019

ആസ്സാമിന് കാരുണ്യത്തിന്റെ കരങ്ങളുമായ് മുഹിമ്മാത്ത് സ്‌കൂള്‍ മഴവില്‍ ക്ലബ്ബ്

മുഹിമ്മാത്ത്: പ്രളയത്താല്‍ ദുരിതം അനുഭവിക്കുന്ന ആസ്സാമിലെ ജനതയ്ക്ക് സഹായവുമായ് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മഴവില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായ സമാഹരണം നടത്തി. 

സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 12,276 രൂപ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂരും ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഖാദര്‍ മാഷും ചേര്‍ന്ന് മഴവില്‍ ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷംസീര്‍ സൈനിക്ക് കൈമാറി. പരിപാടിക്ക് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി മഴവില്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അഹമ്മദ് സാദിഖ്. പി സ്വാഗതവും , ക്ലബ്ബ് പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ് നന്ദിയും പറഞ്ഞു.




SHARE THIS

Author:

0 التعليقات: