Thursday, 4 July 2019

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഹജ്ജ് പഠന ക്ലാസ്സും യാത്രയപ്പും സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന ഹജ്ജാജികള്‍ക്ക് പഠന ക്ലാസ്സും യാത്രയപ്പും സംഘടിപ്പിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധിയാളുകള്‍ സംബന്ധിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ചുഴലി മുഹിയദ്ധീന്‍ മുസ്ല്യാര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.


മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, കെ.പി.സി.സി മെമ്പര്‍ പി.എ അഷ്‌റഫലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ. അഹമദ് ഹാജി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് ഏതിര്‍ത്തോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

SHARE THIS

Author:

0 التعليقات: