Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയവും പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും രൂക്ഷമായ വിലക്കയറ്റവും മൂലം തൊഴില്‍ ശാലകള്‍ സ്തംഭിക്കുകയും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ തൊഴിലുടമകളും തൊഴിലാളികളും കേന്ദ്ര സര്‍ക്കാരിന്റെ വറചട്ടിയിലാണ് എന്ന് നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. 

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ഗൂഡാലോചനക്കാരെയും കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും നാഷണല്‍ ലേബര്‍ യൂണിയന്‍ എന്‍.എല്‍.യു. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 

എന്‍.എല്‍.യു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം.എ. ജലീലിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ എ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. 

എന്‍.എല്‍.യു സംസ്ഥാന ട്രഷറര്‍ സലാം അല്‍ഹന കൊല്ലം, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം വയനാട്, മുസ്തഫ കണ്ണൂര്‍, ഐ.എന്‍.എല്‍. കാസര്‍കോട് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എന്‍.എല്‍.യു. ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ബഷീര്‍ പാക്യാര, കരീം പള്ളത്തില്‍, മുഹമ്മദ് കോടി, മുസ്തഫ മഞ്ചേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.എല്‍.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് സ്വാഗതവും എന്‍.എല്‍.യു. ജില്ലാ ട്രഷറര്‍ അമീര്‍ കൊടി നന്ദിയും പറഞ്ഞു.

Leave A Reply